തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ മുന്നറിയിപ്പുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. അനര്‍ഹരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അതത് ഡിഡിഒ പരിശോധിക്കണം. തുടര്‍ന്ന് ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കി നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചിരുന്നു.
അനര്‍ഹര്‍ ഉള്‍പ്പെട്ടതായി പരാതി ലഭിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ഡിഡിഒയ്ക്കും എതിരെയായിരിക്കും കര്‍ശന നടപടി.