നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി

തിരുവനന്തപുരം: നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

റേഷൻ വ്യാപാരികൾക്ക് ഒക്ടോബർ-നവംബർ മാസങ്ങളിൽ നൽകാനുള്ള കമ്മീഷൻ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.  റേഷൻ വ്യാപാരികൾക്ക് 2023 മാർച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സർക്കാർ അനുവദിച്ചു.

തടഞ്ഞുവെച്ച 15.05 കോടിയുൾപ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷൻ മുഴുവൻ നൽകുമെന്ന വാഗ്ദാനമാണു സർക്കാർ പാലിച്ചത്.

Top