തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ റേഷന്‍ കടകളിലെ സ്റ്റോക്ക് പരിശോധിക്കാന്‍ അവസരം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമെന്നോണമാണ് ഇത്തരത്തിലൊരു അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
പൊതുവിതരണ പോര്‍ട്ടലിലാണ് ഈ സേവനം ലഭിക്കുക. ഇതിനായുള്ള കമീകരണങ്ങള്‍ ഭക്ഷ്യ വകുപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര കിലോ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ എത്തിയെന്നും അതില്‍ എത്രയൊക്കെ സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരവും പട്ടിക തിരിച്ച് ലഭിക്കുന്നതാണ്.