തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ സൗജന്യ റേഷന്‍ വിതരണത്തിന് ഒടിപി നിര്‍ബന്ധമാക്കി അധികൃതര്‍. റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈലില്‍ കിട്ടുന്ന ഒടിപി ഹാജരാക്കി വേണം റേഷന്‍ വാങ്ങാന്‍. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഒടിപി പുനസ്ഥാപിച്ചത്.
റേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. അതിനിടെ, ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം പുതുക്കാന്‍ തീരുമാനം. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.