രണ്ടാംഘട്ട ഭക്ഷ്യധാന്യകിറ്റ് വിതരണം തിങ്കളാഴ്ച്ച ആരംഭിക്കും; ഇന്ന് റേഷന്‍കടകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 31 ലക്ഷത്തോളം വരുന്ന പിങ്ക് കാര്‍ഡുകാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്. വിതരണത്തിന് കാര്‍ഡ് നമ്പര്‍ പ്രകാരമുള്ള ക്രമീകരണമുണ്ട്.

27 മുതല്‍ മെയ് ഏഴുവരെയുള്ള തീയതികളില്‍ യഥാക്രമം: പൂജ്യം -ഏപ്രില്‍ 27, ഒന്ന്-28, രണ്ട്-29, മൂന്ന്-30, നാല്-മെയ് രണ്ട്, അഞ്ച്- മൂന്ന്, ആറ് നാല്, ഏഴ് അഞ്ച്, എട്ട്- ആറ്, ഒമ്പത് -ഏഴ് എന്നീ നിലയിലാണ് ക്രമീകരണം. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നീല, വെള്ള കാര്‍ഡുകാര്‍ക്കും നല്‍കും. ഇതുവരെയും അന്ത്യോദയ കുടുംബത്തില്‍പ്പെട്ട 5,75,003 മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരിവിതരണം തുടരുകയാണ്. ഇതുപ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരിവീതമാണ് നല്‍കുന്നത്. ഇതിനായി ഞായറാഴ്ചയും റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Top