പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയിൽ. ‘ഭ്രമം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത് രവി കെ ചന്ദ്രന്‍ ആണ്. ശ്രീരാം രാഘവന്‍ ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്‌തേ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം എന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 27 ന് എറണാകുളത്താണ് ചിത്രീകരണം ആരംഭിക്കുന്നത്.
എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ശരത് ബാലന്‍ ആണ്. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജാക്‌സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില് ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍. പി ആർ-എ എസ് ദിനേശ്.
മലയാളം,തമിഴ്, ബോളിവുഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള മികച്ച ഛായാഗ്രഹകൻ ആണ് രവി കെ ചന്ദ്രന്‍. ആയുധ എഴുത്ത്, ബോയ്‌സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ചിട്ടുള്ള അദ്ദേഹം തമിഴിൽ ജീവയെ നായകനാക്കി ‘യാന്‍’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.