തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ടെത്തിയാണ് രവി പിള്ള ചെക്ക് കൈമാറിയത്.
നേരത്തെ ബി.ആര്‍.ഷെട്ടി, എം.എ.യൂസഫലി തുടങ്ങിയ പ്രമുഖ വ്യവസായികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ ഇന്നലെ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. കമല്‍ഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. സൂര്യ, കാര്‍ത്തി എന്നിവര്‍ ചേര്‍ന്നും 25 ലക്ഷം സംഭാവന ചെയ്തിരുന്നു.