കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ പിടികൂടിയതിന് പിന്നാലെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ പൊലീസ് പൂജാരിയെ പ്രതിചേര്‍ത്തു. മൂന്നാം പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ നല്‍കും.
കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രവി പൂജാരിയെ പിടകൂടി എന്ന വിവരം പുറത്തു വന്നത്. ഇയാളെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലീസിന്റെ നടപടി. കേസ് രേഖകളില്‍ മൂന്നാം പ്രതിയാക്കിയാണ് ഉള്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച റിപോര്‍ട് അടുത്ത ദിവസം സമര്‍പ്പിക്കും.
നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും. സെനഗലില്‍ പിടിയിലായ രവി പൂജാരി തന്നെയാണ് കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നിലെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇയാളെ മൂന്നാം പ്രതിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലീന മരിയ പോളിനെ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയില്‍ നിന്നെന്ന നിലയിലായിരുന്നു ഇയാളുടെ ഇന്റര്‍നെറ്റ് കോളുകള്‍. എന്നാല്‍ അന്വേഷണത്തില്‍ ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്ന് വ്യക്തമായി. കര്‍ണാടക പൊലീസിലും മുംബൈ പൊലീസിലും രവി പൂജാരിക്കെതിരെ നിരവധി കേസുകളുണ്ട്. ഇവിടങ്ങളിലെ നടപടികള്‍ക്ക് ശേഷമായിരിക്കാം ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക.