കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ ഭീഷണിശബ്ദം രവി പൂജാരിയുടേത് തന്നെയെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിലൂടെയാണ് രവി പൂജാരി തന്നെയാണ് ഭീക്ഷണിക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
കര്‍ണ്ണാടക പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന രവി പൂജാരിയുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടി നടി ലീന മരിയ പോളിന് ലഭിച്ച ഭീക്ഷണി സന്ദേശത്തിലെ ശബ്ദം ഇയാളുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞത്.
രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്.
25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ തനിക്കു ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി ലീന മരിയ പോള്‍ പറഞ്ഞിരുന്നു. ലീന പരാതി നല്‍കുന്നതിനു മുന്‍പു തന്നെ ഇക്കാര്യമറിഞ്ഞു നിഴല്‍ പൊലീസ് അവരില്‍ നിന്നു വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു.