ഓസീസിനെതിരെ പരാജയം ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച ഗവാസ്കറിനുള്ള മറുപടിയുമായി രവി ശാസ്ത്രി. ‘ദൂരെ ഇരുന്ന് വാചകം അടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ടീമില്‍ ഗുണപരമായ മാറ്റം കൊണ്ട് വരാനാണ് തന്റെ ശ്രമം എന്ന് രവി ശാസ്ത്രി പറഞ്ഞു.
പെര്‍ത്തില്‍ ഇന്ത്യ തോറ്റാല്‍ ഉത്തരവാദിത്വം നായകന് വിരാട് കൊഹ്ലിക്കും കോച്ച് രവിശാസ്ത്രിക്കും ആയിരിക്കും എന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്. കൊഹ്ലി നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിത്വമാണെന്നും ഗവാസ്കര്‍ പറഞ്ഞു. അത് ഈ പരമ്പരയില്‍ തെളിഞ്ഞ് വരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടീം സെലക്ഷനുകളും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതുമെല്ലാം കണക്കിലെടുത്ത് ഈ തീരുമാനങ്ങള്‍ക്കെല്ലാം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ എന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. കൊഹ്ലിയെയും രവി ശാസ്ത്രിയെയും ലക്ഷ്യം വെച്ചാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത്.