ന്യൂഡല്‍ഹി: 60 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നവരും വ്യാജ അക്കൗണ്ടുകള്‍ ഉള്ളവരും മാത്രമേ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ ഭയക്കുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലൂടെ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
സബ്സിഡികള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്കാന് തുടങ്ങിയതോടെ 58,000 കോടി ലാഭിക്കാന്‍ കഴിഞ്ഞു. ഗ്യാസ് സബ്സിഡിക്കായി ഉപയോഗിച്ചിരുന്ന 3 കോടി മില്യണ്‍ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സാധിച്ചതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.