ന്യൂഡല്‍ഹി: വയനാട് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടെ ഒളിച്ചോട്ട നിലപാട് വ്യക്തമായെന്ന് രവിശങ്കര്‍ പ്രസാദ്. രാഹുലിന്റെ ദക്ഷിണേന്ത്യന്‍ പ്രേമം കപടമാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാ നേതാക്കളെയും അപമാനിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധി ശബരിമലയിലെ നിലപാട് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സീറ്റില്‍ രാഹുല്‍ ഗാന്ധി അഭയം തേടി. പ്രിയങ്കയല്ലാതെ ആരും രാഹുലിനെ പ്രധാനമന്ത്രിയായി കാണുന്നില്ല. മുങ്ങുന്ന കപ്പലിലെ കപ്പിത്താനാണ് രാഹുല്‍ എന്നും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.