ചെന്നൈ: രവി ശാസ്ത്രി അസാധ്യ കോച്ചാണെന്നും അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി ശോഭനമാണെന്നും മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍.
തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പ്രചാരണാര്‍ഥം ഇന്നലെ ചെന്നൈയില്‍ എത്തിയപ്പോഴാണ് മാത്യു ഹെയ്ഡന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്ന് പറയട്ടെ, മികച്ച സംവിധായകനായ ശേഷം രവി ശാസ്ത്രി അസാധ്യ കോച്ച് ആയി മാറും.
അദ്ദേഹം മികച്ച ക്രിക്കറ്റ് ജഡ്ജ് ആണ്. ഞാന്‍ അദ്ദേഹത്തോടൊപ്പം കമന്ററി ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്തുന്നതില്‍ ശാസ്ത്രിയുടെ കഴിവ് അപാരമാണ്. ഒരു നല്ല കോച്ചിന് വേണ്ട പ്രധാന ഗുണങ്ങളില്‍ ഒന്നാണത്.
എല്ലാ സാഹചര്യങ്ങളും മുന്‍കൂട്ടി കാണാന്‍ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം, അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ നേരത്തേ മനസ്സിലാക്കി നേരിടാനുള്ള ആര്‍ജ്ജവവും ശാസ്ത്രിക്കുണ്ട്. ഇന്ത്യന്‍ ടീമിനെ തീര്‍ച്ചയായും അദ്ദേഹം തിരിച്ച് കൊണ്ടുവരും. അനില്‍ കുംബ്ലെയ്ക്ക് മികച്ച പകരക്കാരനാണ് രവി ശാസ്ത്രി എന്ന് എനിക്കുറപ്പാണ്’. മാത്യു ഹെയ്ഡന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഉയര്‍ന്നുവന്ന കളിക്കാരെന്ന് ലോകക്രിക്കറ്റില്‍ ഉയരുന്ന പുതിയ പ്രശസ്തി കൊഹ്ലിയുടെ സംഭാവനയാണെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി പ്രത്യേക അടുപ്പമുള്ള ക്രിക്കറ്റ് താരമാണ് മാത്യു ഹെയ്ഡന്‍. മൂന്ന് വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിന്നും താരം കൂടിയായിരുന്നു ഹെയ്ഡന്‍.
വീണാ വിഷ്ണു