രവി തേജയ്ക്കൊപ്പം ‘കില്ലാടി’യിൽ ഉണ്ണി മുകുന്ദനും

നത ഗാരേജ്, ഭാഗമതി എന്നി ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. കില്ലാടി എന്ന് പേരിട്ട ചിത്രത്തിൽ രവി തേജയാണ് നായകനായെത്തുന്നത്. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. അർജുൻ സർജ്ജ, മുരളി ശർമ്മ എന്നിവർ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോക്ക് ഡൗണിന് ശേഷം ഉണ്ണിമുകുന്ദന്റെ രണ്ടാമത്തെ ചിത്രമാണ് കില്ലാടി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സത്യനാരായണ കൊനേരുവാണ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദാണ്. നിലവിൽ ഉണ്ണിമുകുന്ദൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമായ മേപ്പടിയാന്റെ അവസാനഘട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.

Top