ലണ്ടന്‍: ഈ വര്‍ഷം ഇംഗ്ലീഷ് കൗണ്ടി ടീം യോര്‍ക്ക്ഷെയറുമായി കളിക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് കരാറിലൊപ്പിട്ടു. സ്പിന്‍ ബൗളിങ് നയിക്കുന്നത് അശ്വിന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് ആയിരുന്നു സ്പിന്നര്‍.
ഐപിഎല്ലിലും ഡല്‍ഹി ഡെയര്ഡെവിള്സിനുവേണ്ടിയും അശ്വിന് ഈവര്‍ഷം ഈ വര്‍ഷം കളിക്കുന്നതായിരിക്കും.
വോഴ്സ്റ്റര്ഷെയര്, നോട്ടിങ്ഹാംഷെയര്‍ ടീമുകള്‍ക്കുവേണ്ടിയും താരം കൗണ്ടിയില്‍ കളിച്ചിരുന്നു. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും ഏറെക്കുറെ പുറത്തായ താരം ടെസ്റ്റില്‍ മാത്രമാണ് കളിക്കുന്നതിപ്പോള്.
യോര്‍ക്ക് ഷെയറിലെത്താന് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. മികച്ച പാരമ്പര്യമുള്ള ക്ലബ്ബുകളിലൊന്നാണിതെന്നും അശ്വിന് പറഞ്ഞു.