Ravindra Jadeja joins R Ashwin as No.1 ranked Test bowler

ദുബായ്: ടെസ്റ്റ് ബോളര്‍മാരുടെ ഏറ്റവും പുതിയ ഐസിസി റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു.

റാങ്കിംഗില്‍ ആദ്യ സ്ഥാനത്ത് രണ്ട് സ്പിന്നര്‍മാര്‍ വരുന്നത് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമാണ്. ഒന്നാം സ്ഥാനത്തുള്ള അശ്വിനും ജഡേജയ്ക്കും 892 പോയിന്റ് വീതമാണുള്ളത്. ജഡേജയും ആദ്യമായാണ് ഒന്നാം റാങ്കിലെത്തുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്‍പ്് അശ്വിനു പിന്നില്‍ രണ്ടാം റാങ്കിലായിരുന്നു ജഡേജ. എന്നാല്‍ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം ജഡേജയെ ഒന്നാം റാങ്കിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഏഴു വിക്കറ്റാണ് ജഡേജ ടെസ്റ്റില്‍ ആകെ വീഴ്ത്തിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ജഡേജ, രണ്ടാം ഇന്നിംഗ്‌സില്‍ 10 ഓവറില്‍ അഞ്ച് മെയ്ഡില്‍ ഉള്‍പ്പെടെ മൂന്നു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ബൗളിംഗ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുമായി ഓസ്‌ട്രേലിയയെ വീഴ്ത്തിയ അശ്വിന്‍ ടെസ്റ്റില്‍ ആകെ എട്ടു വിക്കറ്റ് നേടി.

Top