ബെംഗളൂരു: വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബെംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ സുതാര്യമായി നടപ്പാക്കാന്‍ ഇതിന് സാധിക്കും. ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായി 80 കോടിയോളം മൊബൈല്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.