കളിക്കളത്തില്‍ വെച്ച് മോശമായി പെരുമാറിയെന്നാരോപിച്ച് റയല്‍ മാഡ്രിഡിന്റെ യുവ ബ്രസീലിയന്‍ താരത്തിനെതിരെ ആരോപണവുമായി മുന്‍ ബാഴ്‌സലോണ താരം മാര്‍ക് ബാര്‍ട്ര രംഗത്ത്. ഇപ്പോള്‍ റയല്‍ ബെറ്റിസിന്റെ താരമാണ് ബാര്‍ട്ര. ഇന്നലെ റയല്‍ മാഡ്രിഡും റയല്‍ ബെറ്റിസും തമ്മിലുള്ള മത്സരത്തിനിടെ വിനീഷ്യസും ബാര്‍ട്രയും വഴക്കിട്ടിരുന്നു.
ഇപ്പോള്‍ അതിന്റെ കാരണം മാര്‍ക് ബാര്‍ട്ര വെളിപ്പെടുത്തിയിരിക്കുകയാണ്. വിനീഷ്യസ് തുടരെ തുടരെ ഡൈവ് ചെയ്യുന്നതിനാല്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് താന്‍ പറഞ്ഞു. എന്നാല്‍ അതിന് തന്റെ അമ്മയെ തെറി വിളിക്കുകയാണ് വിനീഷ്യസ് ചെയ്തത്. മൂന്ന് തവണ വിനീഷ്യ തന്റെ അമ്മയെ അസഭ്യം പറഞ്ഞു എന്നും ബാര്‍ട്ര പറയുന്നു. വിനീഷ്യസിന്റെ നാവ് ശരിയല്ല എന്നും. ഇനിയും വിനീഷ്യസിന് പക്വത വരേണ്ടതുണ്ട് എന്നാണ് അവന്റെ സ്വഭാവം കാണിക്കുന്നത് എന്നും ബാര്‍ട്ര പറഞ്ഞു.