ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ആര്‍ബിസി എന്ന കോഡ് നാമത്തിലുള്ള എംപിവി മോഡല്‍ പുറത്തിറക്കാനൊരുങ്ങുന്നു. നിലവില്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. നിര്‍മാണം ആരംഭിച്ച് 2019 അവസാനത്തോടെ ഈ എംപിവി അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവി മോഡലാണിത്. റെനോയുടെ കാപ്ച്ചര്‍ ഡിസൈനോട് ഏറെ സാമ്യതകള്‍ ഉള്‍ക്കൊണ്ട് ചെലവ് കുറഞ്ഞ CMFA പ്ലാറ്റ്‌ഫോമിലായിരിക്കും ആര്‍ബിഎസിയുടെ നിര്‍മാണം.
വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ രൂപവും ആര്‍ബിസിയില്‍ പ്രകടമായേക്കും. സെവന്‍ സീറ്ററിലെത്തുന്ന എംപിവിക്ക് പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുണ്ടാകും. എന്‍ജിന്‍ ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.