വഡോദര: ആരോഗ്യമേഖലയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ഇതാദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് തുക അനുവദിക്കുന്നത്. രാജ്യത്ത് അംഗീകാരം നല്‍കിയ മൂന്ന് കോവിഡ് വാക്‌സിനുകളിലൊന്നായ കോവീഷീല്‍ഡ് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റിയൂട്ടിനാണ് 500 കോടി രൂപ അനുവദിച്ചത്.
ആര്‍ബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി എസ്ബിഐയും തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകിനാണ് എസ്ബിഐ തുക അനുവദിച്ചിട്ടുള്ളത്.
ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കുന്നതിന് 50,000 കോടിരൂപയുടെ ലിക്വിഡിറ്റി പദ്ധതിയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്ക് ഇതിനായി റിപ്പോ നിരക്കായ 4ശതമാനം പലിശയ്ക്ക് ആര്‍ബിഐ പണംലഭ്യമാക്കും. മൂന്നുവര്‍ഷകാലാവധിയിലാണ് തുക നല്‍കുക.