മുംബൈ: എച്ച്‍ഡിഎഫ്‍സി ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ തകരാറുകൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റിസർവ് ബാങ്ക്. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം മാത്രം പുതിയ ഡിജിറ്റൽ സേവനങ്ങൾ ബാങ്ക് ആരംഭിച്ചാൽ മതിയെന്നാണ് നിർദ്ദേശം. പുതിയ ക്രെഡിറ്റ് കാർഡുകളുടെ വിതരണവും ഇതിനു ശേഷമായിരിക്കും. കഴിഞ്ഞ മാസം 21ന് ബാങ്കിന്റെ ഡിജിറ്റൽ ഇടപാടുകൾ തടസപ്പെട്ടതും ബാങ്കിന്റെ ഓൺലൈൻ ഇടപാടുകൾക്ക് തടസം ഉണ്ടാകുന്നുവെന്ന ഇടപാടുകാരുടെ പരാതികളെയും തുടർന്നാണ് റിസർവ് ബാങ്കിന്റെ നടപടി. എന്നാൽ ബാങ്കിന്റെ നിലവിലെ ഇടപാടുകളെ ഇത് ബാധിക്കില്ല.
പ്രധാന ഡാറ്റ സെന്ററിൽ ഉണ്ടായ വൈദ്യുതി തകരാറാണ് സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ഇത് പരിഹരിച്ചു വരികയാണെന്നും എച്ച്ഡിഎഫ്സി പറഞ്ഞു.