പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, പേടിഎമ്മിന് നിയന്ത്രണമേര്‍പ്പെടുത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കി.

ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളെന്നും ആര്‍ബിഐ അറിയിച്ചു. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരമാണ് ആര്‍ബിഐ നടപടി.

2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.

Top