മുംബയ്: ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് റിസര്‍വ് ബാങ്ക്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലായിരുന്നു ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്.
പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ അനധികൃത കച്ചവടമാണെന്നാണ് റിസര്‍വ് ബാങ്ക് വിശേഷിപ്പിച്ചിരിക്കുന്നത്.