സാമ്പത്തികവര്‍ഷത്തിനിപ്പുറം ആദ്യത്തെ വായ്പനയം റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കും

സാമ്പത്തികവര്‍ഷം തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ വായ്പനയം റിസര്‍വ് ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിക്കും. നാണ്യപ്പെരുപ്പം കുറച്ചുനിര്‍ത്തുന്നതിനുള്ള ചില സുപ്രധാനമായ തീരുമാനങ്ങള്‍ വായ്പനയത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരിയില്‍ നാണ്യപ്പെരുപ്പ നിരക്ക് 4.17 ശതമാനമായിരുന്നു. താഴ്ന്ന നിലയില്‍ നാണ്യപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ വായ്പനയത്തില്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള സാഹചര്യം ഉണ്ടാകും.

കഴിഞ്ഞ ഓഗസ്റ്റുമുതല്‍ രാജ്യത്ത് നാണ്യപ്പെരുപ്പം കുറയുന്ന പ്രവണതയാണ് ഉള്ളത്. അതേസമയം, നാല് ശതമാനം നാണ്യപ്പെരുപ്പം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ എന്തൊക്കെ നടപടികള്‍ വായ്പനയത്തിലുണ്ടാകുമെന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.

ആര്‍ബിഐ നിരക്കുകള്‍ അതേപടി നിലനിര്‍ത്തിയാലും വായ്പാ പലിശ ബാങ്കുകള്‍ ഉയര്‍ത്താനാണ് സാധ്യത. നിക്ഷേപങ്ങളുടെ വളര്‍ച്ച കുറഞ്ഞതാണ് ബാങ്കിങ് മേഖലയെ ആശങ്കപ്പെടുുത്തുന്നത്.

Top