ആമസോൺ പേയ്ക്ക് 3.06 കോടി രൂപയുടെ പിഴ ചുമത്തി റിസർവ് ബാങ്ക്

ആമസോൺ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 3.06 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . പ്രീപെയ്ഡ് പേയ്മെന്റിലെ വ്യവസ്ഥകളും കെവൈസി മാർഗനിർദേശങ്ങളും പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. യു എസ് ആസ്ഥാനമായുള്ള ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേമെന്റ് പ്രോസസ്സിംഗ് സേവനമാണ് ആമസോൺ പേ.

ആർബിഐയുടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റിന്റെ സെക്ഷൻ 30 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്. ആർബിഐ പുറപ്പെടുവിച്ച കെവൈസി നിർദേശങ്ങൾക്ക് അനുസൃതമായല്ല ആമസോൺ പേ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കാര്യനിര്‍വഹണത്തിലുള്ള കമ്പനിയുടെ പോരായ്മയാണ് പിഴ ചുമത്താൻ കാരണമെന്ന് ആർബിഐ വ്യക്തമാക്കി. ഉപഭോക്താക്കളുമായുള്ള ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല പിഴയെന്നും ആർബിഐ കൂട്ടിച്ചേ‍ർത്തു.

ഉപഭോക്താക്കളുമായുള്ള ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല പിഴയെന്നും ആർബിഐ. പിഴ ചുമത്താതിരിക്കാനുള്ള കമ്പനിയുടെ ന്യായീകരണം ആരാഞ്ഞുകൊണ്ട് ആർബിഐ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ പ്രതികരണം പരി​ഗണിച്ച ശേഷമാണ് നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന കാരണം കാണിച്ച് പിഴ ചുമത്താൻ ആർബിഐ തീരുമാനിച്ചത്. എന്നാൽ നിയമലംഘനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആർബിഐ പുറത്തുവിട്ടിട്ടില്ല.

Top