മുംബൈ : റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിരക്കു കുറഞ്ഞതോടെ ഭവന, വാഹന വായ്പാ നിരക്കുകളില്‍ മാറ്റമുണ്ടാകും.
ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമായിരുന്നു. രാവിലെ 11നു നയപ്രഖ്യാപനം നടത്തുന്ന പതിവു മാറ്റി ഉച്ചകഴിഞ്ഞാണ് തീരുമാനം പുറപ്പെടുവിച്ചത്.
ഗവര്‍ണര്‍ ഒറ്റക്ക് നയം രൂപീകരിക്കുന്നത് മാറി, ഗവര്‍ണര്‍കൂടി അംഗമായ ആറംഗ സമിതി നയം തീരുമാനിക്കുന്ന ആദ്യ അവസരമാണിത്. അതിനാല്‍ത്തന്നെ ഗവര്‍ണര്‍ ഒറ്റക്ക് വായ്പനയം തീരുമാനിക്കുന്ന നിലവിലെ രീതിക്ക് ഇന്നത്തെ പ്രഖ്യാപനത്തോടെ അവസാനമായി.