ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഇതിലുള്ള അതൃപ്തി ഊര്‍ജിത് പട്ടേല്‍ സര്‍ക്കാരിനെ അറിയിച്ചു. രാജിക്കൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജിയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. പൊതുതാല്പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനെ അനുവദിച്ചുകൊണ്ടുള്ള വകുപ്പാണ് ആര്‍ബിഐ നിയമം സെക്ഷന്‍ 7. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ അനാവശ്യമായി റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു എന്നാണ് ഊര്‍ജിതിന്റെ പരാതി. രാജി സംബന്ധിച്ച സ്ഥിരീകരണം ഊര്‍ജിതിന്റെയോ ധനമന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല.