ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. 0.25 ശതമാനം നിരക്കില്‍ വര്‍ധന വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.
റിവേഴ്‌സ് റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് 6.25 ശതമാനമായി നിലനിര്‍ത്തി. രൂപയുടെ മൂല്യത്തകര്‍ച്ച, ഇന്ധന വില വര്‍ധനവ് എന്നിവയെ തുടര്‍ന്ന് ഈ നിരക്കിലും വര്‍ധനവ് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്‌ക്കെതിരെ വോട്ട് ചെയ്തു.
അതേസമയം, ഇന്ധന വില വര്‍ധന ഉണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പത്തോത് 3.69 ശതമാനം ആയിരുന്നു. ജൂലായില്‍ ഇത് 4.17 ശതമാനവും. ഓഗസ്റ്റ്, ജൂണ്‍ മാസങ്ങളില്‍ റിസര്‍വ് ബാങ്ക് റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.