കൊച്ചി: റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും.
ബാങ്കിന്റെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന.
പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ടുവലിക്കുന്നത്.
ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു.
ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇത് കാല്‍ ശതമാനം കൂടിയെങ്കിലും കുറയ്ക്കണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം.