ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വർധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം വിസ, മാസ്റ്റർ കാർഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താം.