ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്‍ തെറ്റുപറ്റാനുള്ള കാരണമാകുന്നതായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു.
വിമര്‍ശിക്കുന്നവരെ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുന്ന സാഹചര്യമാണ്. അതു കൊണ്ടു തന്നെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും ആരും ഉന്നയിക്കുകയില്ല. സ്വയം നിര്‍മ്മിച്ച സന്തോഷകരമായ സാഹചര്യത്തിലാണ് സര്‍ക്കാരുള്ളത്. എന്നാല്‍ കഠിനമായ സത്യത്തെ എക്കാലവും നിരാകരിക്കാനാകില്ല, രഘുറാം രാജന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
സാമ്പത്തിക നയത്തെപ്പറ്റി വിമര്‍ശിച്ച രണ്ട് സാമ്പത്തിക വിദഗ്ധരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.