റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്

rbi

മുംബൈ: റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) മാറ്റം വരുത്തി . ആര്‍ബിഐയുടെ അര്‍ധപാദ അവലോകനത്തിലാണ് നിരക്ക് കുറച്ചിരിക്കുന്നത്.

0.25 ശതമാനമാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇതോടെ 6.25 ശതമാനമായി റിപ്പോ നിരക്ക് കുറച്ചു.

ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു പിന്നാലെയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്. ആറംഗ സമിതിയില്‍ രണ്ടിനെതിരെ നാല് വോട്ടുകള്‍ക്കാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.

Top