ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ആര്‍ ബി ഐ

Reserve bank of india

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം നടപ്പാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയിട്ടാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്കിങ്ങിനും വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചായിരുന്നു തീരുമാനമെന്ന് ആര്‍ ബി ഐ പറഞ്ഞു.

പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് ബാങ്കിങ്.

ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കല്‍ അനുവദനീയമല്ല.

Top