മുംബൈ: നോട്ട് നിരോധന കാലത്ത് പിടിച്ചെടുത്ത 500, 1000 നോട്ടുകളിലെ വ്യാജനെ കണ്ടെത്താന്‍ 12 കറന്‍സി പരിശോധനാ യന്ത്രങ്ങളുമായി റിസര്‍വ് ബാങ്ക്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് തിരികെ ബാങ്കിലെത്തിയ കറന്‍സി മൂല്യം റിസര്‍വ് ബാങ്ക് ഇപ്പോഴും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനായാണ് ആറ് മാസത്തേക്ക് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ 18 കറന്‍സി പരിശോധനാ യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പുതുതായി 12 എണ്ണം വാടകയ്ക്ക് എടുക്കുന്നതിന് ആര്‍.ബി.ഐ തീരുമാനിച്ചത്.
ആറ് മാസം എന്ന കാലാവധിക്ക് പുറമെ ആവശ്യമെങ്കില്‍ രണ്ട് മാസം കൂടി കരാര്‍ നീട്ടാവുന്നതാണെന്ന് ടെന്‍ഡറില്‍ പറയുന്നുണ്ട്.
ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുമ്പോള്‍ 1716 കോടി 500 രൂപ നോട്ടുകളും 685 കോടി 1000 രൂപ നോട്ടുകളും നിലവിലുണ്ടായിരുന്നു.