മുംബൈ :പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് ആര്‍. പട്ടേലിന്റെ കയ്യൊപ്പു പതിഞ്ഞ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങും.
ഗവര്‍ണറുടെ ഒപ്പോടുകൂടിയ 20 രൂപാ നോട്ടുകളായിരിക്കും റിസര്‍വ് ബാങ്ക് ആദ്യം പുറത്തിറക്കുകയെന്ന് ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2005ലെ മഹാത്മാ ഗാന്ധി ശ്രണിയിലെ നോട്ടിന്റെ മാതൃകയ്‌ക്കൊപ്പം \’R\’ എന്ന അക്ഷരം കൂടി നോട്ടിലെ അക്കങ്ങളുടെ പാനലിനൊപ്പം പതിച്ചിട്ടുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
നോട്ടിന്റെ പിന്‍ഭാഗത്തായിരിക്കും പുറത്തിറക്കുന്ന വര്‍ഷം രേഖപ്പെടുത്തുക.
2005 ശ്രേണിയിലെ നോട്ടുകള്‍ക്കു സമാനമായിരിക്കും പുതിയ നോട്ടുകളുടെ രൂപകല്പനയും സുരാക്ഷാ ക്രമീകരണവും. അതേസമയം നോട്ടുകളില്‍ പാനലായി ക്രമീകരിച്ചിരിക്കുന്ന അക്കങ്ങളുടെ വലുപ്പം ഇടത്തുനിന്നു വലത്തേക്ക് പോകുമ്പോള്‍ കുറഞ്ഞുവരും.