ബാങ്കുകളിലെ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നാഥരെ കണ്ടെത്താൻ ആർബിഐ

ബാങ്കുകളിലെ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നാഥരെ കണ്ടെത്താൻ പുതിയ പദ്ധതിയുമായി ആർബിഐ. രാജ്യത്തെ എല്ലാ ജില്ലകളിലും ബാങ്കുകൾ അവരുടെ മികച്ച 100 നിക്ഷേപങ്ങൾ കണ്ടെത്തി തീർപ്പാക്കുന്നതിന് ഇടപാടുകാരെയും അവകാശികളെയും സഹായിക്കുന്നതിനായി100 ദിവസത്തെ പ്രത്യേക കാംപയിൻ ആരംഭിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 ജൂൺ ഒന്ന് മുതൽ ബാങ്കുകൾ കാംപയിൻ ആരംഭിക്കും.

10 വർഷമായി പ്രവർത്തനരഹിതമായ സേവിംഗ്സ്/കറന്റ് അക്കൗണ്ടുകളിലെ ബാലൻസുകൾ, നിക്ഷേ കാലാവധി പൂർത്തിയായിട്ടും പിൻവലിക്കാത്ത നിക്ഷേപങ്ങൾ അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ഈ തുകകൾ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്” (DEA) ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ ആണ് പ്രത്യേക കാംപയിൻ നടത്തുന്നതെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Top