അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു

കശ്മീര്‍: ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഉറി മേഖലയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ജൂനിയര്‍ കമ്മിഷണന്‍ഡ് ഓഫീസറും നാട്ടുകാരിയും കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റു.

ജനവാസ മേഖകളിലേയ്ക്ക് മോട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.ഇന്ത്യന്‍സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു.

Top