പങ്കാളിത്ത പെന്‍ഷനില്‍ വീണ്ടും വിശദ പരിശോധന; സര്‍ക്കാര്‍ മൂന്നംഗ സമിതിക്ക് ചുമതല നല്‍കി

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാനത്ത് 2013 ല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷനില്‍ വീണ്ടും വിശദ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ സമിതിക്ക് ചുമതല നല്‍കി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേര്‍ന്ന സമിതിക്കാണ് രൂപം നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നല്‍കിയ ശുപാര്‍ശകള്‍ മൂന്നംഗ സമിതി പരിശോധിക്കും.

കേന്ദ്ര പെന്‍ഷന്‍ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നതില്‍ അന്തിമ തീരുമാനത്തിലേക്കെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Top