കൊറോണ: ആശങ്ക അകലുന്നു, വുഹാനില്‍ നിന്ന് എത്തിച്ച 406 പേര്‍ക്ക് രോഗമില്ല

ഡല്‍ഹി: കൊറോണ ആശങ്ക അകലുന്നതായി റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് ഡല്‍ഹിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ക്യാമ്പില്‍ എത്തിച്ച 406 പേര്‍ക്ക് രോഗമില്ലെന്നാണ് പരിശോധന ഫലത്തില്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. 14 ദിവസത്തെ കരുതല്‍ നിരീക്ഷണത്തിനായായിരുന്നു ഇവരെ ഡല്‍ഹി ചാവ്ലയിലെ ക്യാമ്പില്‍ എത്തിച്ചിരുന്നത്.

സംസ്ഥാനം കൊറോണ മുക്തം എന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയാവണമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്.

സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തിയത്. കോറോണ സ്ഥിരീകരിച്ച മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണ്ണായകമായത്.

രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും എന്നാല്‍ ജാഗ്രത കുറച്ചുദിവസത്തേക്ക് കൂടി തുടരേണ്ടതുണ്ടെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

Top