തിരുവനന്തപുരം: മൈക്രോഫിനാന്‍സ് പദ്ധതിയില്‍ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാന്ദന് മറുപടിയുമായി യോഗം എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.
മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് തുഷാര്‍ പറഞ്ഞു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ വി.എസ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്നും തുഷാര്‍ ചോദിച്ചു. സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമത്വ മുന്നേറ്റ യാത്രയെ തകര്‍ക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. അതില്‍ നിന്ന് ഉണ്ടായതാണ് ഈ ആരോപണങ്ങള്‍. മാദ്ധ്യമങ്ങള്‍ പറയുന്നത് അതുപോലെ വിഴുങ്ങുന്ന പൊട്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍. മാദ്ധ്യമങ്ങളുടെ സഹായമില്ലാതെ തന്നെയാണ് എസ്.എന്‍.ഡി.പിയെന്ന സമുദായം വളര്‍ന്നത്. ഇനിയും അത് വളരുക തന്നെ ചെയ്യുമെന്നും തുഷാര്‍ പറഞ്ഞു.