മലപ്പുറം: യുഡിഎഫിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് കെപിഎ മജീദ്.
മലപ്പുറം ഉപതിരഞ്ഞെടുപ്പിന് തയ്യാറാണ്. സ്ഥാനാര്‍ത്ഥിയെ ലീഗ് നേതൃത്വം ഉടന്‍ തീരുമാനിക്കുമെന്നും കെ പി എ മജീദ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മലപ്പുറത്ത് ലീഗിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ മാസം 16ന് ദേശീയ സെക്രട്ടറിയേറ്റ് ചേരുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഇ.അഹമ്മദ് പ്രതിനിധീകരിച്ച മലപ്പുറത്തെയും ജയലളിത പ്രതിനിധീകരിച്ച ചെന്നൈ ആര്‍ കെ നഗറിലെയും ഉപതിരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 12 നാണ് നടക്കുന്നത്.