മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയാര്‍: ബിഎസ്പി നേതാവ് മായാവതി

ലക്നൗ: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയാറാണെന്ന് ബിഎസ്പി നേതാവ് മായാവതി.

ന്യായമായ സീറ്റ് നല്‍കിയാല്‍ സഖ്യത്തിനു തയാറാണെന്നു മായാവതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി കോര്‍ഡിനേറ്റര്‍മാരുമായുള്ള യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മായാവതി.

ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ബിഎസ്പി സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങുന്നത്.

അനന്തരവന്‍ ആകാശിനെ പാര്‍ട്ടിയുടെ തലപ്പത്തു പ്രതിഷ്ഠിച്ച നടപടിയേയും മായാവതി പ്രതിരോധിച്ചു. കോണ്‍ഗ്രസിനെപ്പോലെയോ സമാജ്വാദി പാര്‍ട്ടിയെപ്പോലെയോ ബിഎസ്പി സ്വജനപക്ഷപാതം നടത്തുന്ന പാര്‍ട്ടിയല്ല ബിഎസ്പിയെന്ന് മായവതി പറഞ്ഞു.

Top