വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാര്‍; കരസേനാ മേധാവി

ന്യൂഡല്‍ഹി: വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം ഏതുസമയത്തും തയ്യാറാണെന്ന് കരസേനാ മേധാവി എംഎം നരവനെ. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വിപുലമാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന.നവീന ആയുധങ്ങള്‍ ലഭ്യമാക്കുന്നതടക്കം വടക്കന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം മെച്ചപ്പെടുത്തുന്നതിന് തുടക്കമിട്ടിട്ടുണ്ട്.

സാങ്കേതികപരവും, സങ്കീര്‍ണ്ണവുമായ ഭാവി യുദ്ധങ്ങള്‍ക്ക് സൈന്യത്തെ സജ്ജമാക്കുന്നതിനാവശ്യമായ പരിശീലമാണ് സേനയ്ക്ക് നല്‍കുന്നതെന്നും കരസേനാ മേധാവി എം എം നരവാനെ പറഞ്ഞു.

അതിര്‍ത്തിയിലും, പോരാട്ടത്തിലും ധാര്‍മ്മികതയോടും സമാധാനത്തോടുമാണ് സേന പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ സൈന്യത്തെ നയിക്കും. ഭരണഘടനയോടുള്ള കൂറ് എല്ലായ്‌പ്പോഴും സൈന്യത്തെ നേരായി നയിക്കുമെന്നും നരവാനെ പറഞ്ഞു

സംയുക്തസേന മേധാവി സ്ഥാനം മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള ഒരു വലിയ ചുവടുവെപ്പാണ്.മൂന്ന് സേനാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top