ആവേശവിജയവുമായി റയലും ആഴ്സണലും; ഉദ്വേഗഭരിതം ചാമ്പ്യന്‍സ് ലീഗ്

മ്പന്‍ ക്ലബ്ബുകളുടെ ജയപരാജയങ്ങളുമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ആഴ്സണല്‍, നാപോളി എന്നീ ക്ലബ്ബുകള്‍ വിജയിച്ചു. എന്നാല്‍ ഇംഗ്ലീഷ് വമ്പന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബയേണ്‍ മ്യൂണിക്കിനോട് പരാജയം വഴങ്ങി. മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ഇന്റര്‍ മിലാന് സമനില വഴങ്ങേണ്ടി വരികയും ചെയ്തു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കാസെമിറോ യുണൈറ്റഡിനായി ഒരു ഗോള്‍ കൂടി നേടി സ്‌കോര്‍ 4-3 ആക്കി മാറ്റി. ബ്രൂണോയുടെ ഫ്രീകിക്കില്‍ നിന്ന് നേടിയ ഹെഡര്‍ ഗോളിലൂടെയാണ് കാസെമിറോ യുണൈറ്റഡിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് അല്‍ബിയോണിനോടും ആഴ്സണലിനോടും 3-1 ന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. 1978 ഡിസംബറിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മൂന്നോ അതിലധികമോ ഗോളുകള്‍ വഴങ്ങുന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റാസ്മസ് ഹോയ്‌ലുണ്ടിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിച്ച സമയത്ത് തന്നെ ഒരു പെനാല്‍റ്റി ഗോളിലൂടെ ബയേണ്‍ മുന്നിലെത്തി. 53-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ ഗോളാക്കി മാറ്റിയാണ് സ്‌കോര്‍ 3-1 ആയി ഉയര്‍ത്തിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ കാസെമിറോ ക്ലോസ് റേഞ്ചില്‍ നിന്ന് നേടിയ ഗോളില്‍ സ്‌കോര്‍ 3-2 ആയി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മത്യാസ് ടെല്‍ നേടിയ ഗോളില്‍ ബയേണ്‍ സ്‌കോര്‍ 4-2 ആക്കി മാറ്റി.

 

Top