കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയില്‍ കശ്മീര്‍ പോരാട്ടം ശനിയാഴ്ച കോഴിക്കോട്ട് കോര്‍പ്പറേഷന്‍ മൈതാനത്ത് നടക്കാനിരിക്കേ ഇരു ടീമിന്റെ ഭാരവാഹികള്‍ തമ്മില്‍ തര്‍ക്കം. ടീമുകള്‍ക്ക് പരിശീലനത്തിന് മൈതാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരു ടീമുകളുടെയും ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.
അതിനിടെ റിയല്‍ കശ്മീരിനെ കോഴിക്കോട്ട് കളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് എത്തിയത് വിവാദം പുതിയ തലങ്ങളില്‍ എത്തിച്ചു.
ഐലീഗ് മത്സരത്തിനായി കോഴിക്കോട്ടെത്തിയ റയല്‍ കാശ്മീര്‍ ടീമിന് ആവശ്യമായ പരിശീലന സൗകര്യങ്ങളും, യാത്രാ സൗകര്യങ്ങളും ഗോകുലം തയ്യാറാക്കിക്കൊടുത്തില്ല എന്നാണ് റയല്‍ കാശ്മീര്‍ ടീം പറയുന്നത്. അതിഥികളെ സ്വീകരിക്കാന്‍ അവര്‍ക്ക് അറിയില്ലെന്നും, എന്നിട്ടാണ് അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇവിടെ വിശേഷിപ്പിക്കുന്നത് എന്നും റയല്‍ കാശ്മീര്‍ വിമര്‍ശിക്കുന്നു.