റയല്‍ മാഡ്രിഡ് ക്യാപ്ടന്‍ സെര്‍ജിയോ റാമോസ് ക്ലബ് വിടണമെന്ന ആവശ്യം ഉന്നയിച്ചതായി റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് പെരസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ റാമോസ് ചൈനയിലേക്ക് പോകുമെന്ന ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് റാമോസും റാമോസിന്റെ ഏജന്റും തന്നെ കണ്ടെന്നും ചൈനയിലേക്ക് പോകണമെന്ന് പറഞ്ഞെന്നും പെരെസ് പറഞ്ഞത്.
റയല്‍ മാഡ്രിഡുമായി 2021വരെ ആണ് റാമോസിന്റെ കരാര്‍. അതിന് മുമ്പ് ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ ആണ് റാമോസ് ആഗ്രഹിക്കുന്നത്. എന്നാല്‍ റാമോസിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ ആവില്ലെന്ന് പെരെസ് വ്യക്തമാക്കി. റാമോസ് ക്ലബിന്റെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെ ഫ്രീ ആയി ക്ലബ് വിടാന്‍ സമ്മതിച്ചാല്‍ അത് നല്ല സന്ദേശമാകില്ല കൊടുക്കുക എന്നും അദ്ദേഹം പറഞ്ഞു.