കൊറോണ; സംഭരണ കേന്ദ്രമാകാനൊരുങ്ങി സാന്റിയാഗോ ബെര്‍ണബൂ സ്റ്റേഡിയം

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്‌പെയിനിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ റയല്‍മാഡ്രിഡ് സാന്റിയാഗോ ബെര്‍ണബൂ സ്റ്റേഡിയം ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ കേന്ദ്രമാക്കുന്നു.

കൊറോണ മരണങ്ങളുടെ കാര്യത്തില്‍ ഇറ്റലിക്ക് തൊട്ടുപിന്നിലാണ് സ്‌പെയിനുള്ളത്.നിലവില്‍ 15 ദിവസത്തെ ലോക്ഡൗണാണ് സ്‌പെയിനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച്ച അവസാനത്തോടെ തീരുന്ന ഈ ലോക്ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ വീണ്ടും നീട്ടാനാണ് സാധ്യത. ഈ സമയത്ത് സ്വന്തം സ്റ്റേഡിയത്തെ മരുന്നുകളുടെ സംഭരണകേന്ദ്രമാക്കി മാറ്റാനാണ് റയല്‍ മാഡ്രിഡ് അധികൃതരുടെ തീരുമാനം.

സ്റ്റേഡിയത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളും സ്പാനിഷ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഉപയോഗിക്കാനാകും വിധം പൂര്‍ണ്ണമായാണ് വിട്ടുകൊടുക്കുന്നത്. തങ്ങള്‍ക്കുള്ള വിഭവങ്ങള്‍ കാര്യക്ഷമമായി വൈറസിനെതിരായ പോരാട്ടത്തില്‍ ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നതെന്നും റയല്‍ മാഡ്രിഡ് അധികൃതര്‍ വ്യക്തമാക്കി.

Top