ഒന്നിനെതിരെ രണ്ട് ഗോളുകള്‍; അയാക്‌സിനെ പരാജയപ്പെടുത്തി റയല്‍ മാന്‍ഡ്രിഡ്

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെ മറികടന്ന് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഡച്ച് ടീമിനെ മാഡ്രിഡ് പരാജയപ്പെടുത്തിയത്. കരിം ബെന്‍സേമയിലൂടെ റയല്‍ മാഡ്രിഡ് ആണ് ആദ്യം ഗോള്‍ നേടിയത്. ഹക്കിം സിയേച്ച് നേടിയ ഗോളിലൂടെ അയാക്‌സ് ഒപ്പമെത്തിയെങ്കിലും കളി തീരാന്‍ മൂന്ന് മിനുട്ട് ബാക്കിയുള്ളപ്പോള്‍ മാര്‍ക്കോ അസെന്‍സിയോ റയലിന്റെ വിജയഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ടോട്ടനം ഹോട്ട്‌സ്പര്‍. ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്‍മാരെ തകര്‍ത്ത് ഡോട്ടനം മുന്നേറിയത്. സണ്‍ ഹ്യൂങ് മിന്‍, വെര്‍ട്ടോഗന്‍, ഫെര്‍ണാണ്ടോ ലോറന്റെ എന്നിവരാണ് ടോട്ടനത്തിന്റെ സ്‌കോറര്‍മാര്‍.

Top