റിയല്‍മീ എക്സ് 50 പ്രോ 5ജി ; 30 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ്..!

ബാഴ്‌സലോണ: റിയല്‍മീ എക്സ് 50 പ്രോ 5ജി ഫെബ്രുവരി 24-ന് പുറത്തു വരാനിരിക്കുന്നു. അതിനിടെ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി. ടീസര്‍ വഴിയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. 90 ഹെര്‍ട്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ഫോണിലുണ്ടാകും എന്ന് ടീസറിലൂടെ അറിയിക്കുക കൂടിയാണ് റെഡ്മീ.

റെഡ്മീയുടെ ഏറ്റവും ചിലവേറിയ ഫോണ്‍ ആയിരിക്കും ഇതെന്ന് നേരത്തേ സൂചന നല്‍കിയിരുന്നു. 24 ന് നടക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിങ് പരിപാടിയില്‍ ഔദ്യോഗികമായി വില പ്രഖ്യാപിക്കും.

ഫോണ്‍ സ്നാപ്ഡ്രാഗണ്‍ 825 ല്‍ പ്രവര്‍ത്തിക്കുമെന്ന് ടീസറിലൂടെ റിയല്‍മീ സ്ഥിരീകരിക്കുന്നു. പുറമേ, പ്രോ 5 ജിയില്‍ 65വാട്സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യ അവതരിപ്പിക്കും. ഇതിന്റെ ബാറ്ററി ചാര്‍ജിംഗ് കഴിവ് ഏറ്റവും വലി പ്രത്യേകതയാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

65 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് 2.0 ഫ്‌ളാഷ് ചാര്‍ജ് സാങ്കേതികവിദ്യയ്ക്ക് സമാനമാകുമെന്നാണ് പ്രതീക്ഷ. ഇത് 30 മിനിറ്റിനുള്ളില്‍ 4000എംഎഎച്ച് ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Top