ചൈനീസ് നിര്‍മ്മാതാക്കളായ റിയല്‍മിയുടെ ആദ്യത്തെ വയര്‍ലെസ് ഇയര്‍ബഡുകള്‍ വിപണിയില്‍. ആപ്പിളിന്റെ എയര്‍ പോഡിനോട് സാമ്യമുള്ള ഇയര്‍ബഡിന് റിയല്‍മി ബഡ്‌സ് എയര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ബഡ്‌സ് എയര്‍ ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജ്ജില്‍ ഉപയോഗിക്കാനാകും എന്നത് ഒരു പ്രത്യേകത കൂടിയാണ്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യമായി റിയല്‍മി ബഡ്‌സ് എയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 3999 രൂപ വിലയിട്ടിരിക്കുന്ന ബഡ്‌സ് എയറിന്റെ അടുത്ത വില്‍പന ഡിസംബര്‍ 23നാണ്.
വയര്‍ലെസ് ചാര്‍ജ്ജിംങും യു.എസ്.ബി സിപോട്ട് ചാര്‍ജ്ജര്‍ വഴിയുള്ള ചാര്‍ജ്ജിംങും ബഡ്‌സ് എയര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ ചെവിയില്‍ വെക്കുന്നതോടെ താനേ കണക്ടാകുന്ന ഓട്ടോ കണക്ഷന്‍ സംവിധാനവും ഇതിലുണ്ട്. ഗെയിമിംങിനായി പ്രത്യേകം മോഡും ബഡ്‌സിലുണ്ട്. ഇയര്‍ബഡ്‌സിന് 4.16 ഗ്രാമും ചാര്‍ജിംങ് കെയ്‌സിന് 42.3 ഗ്രാമുമാണ് ഭാരം.